Categories

ഐവറികോസ്റ്റ്: ആഫ്രിക്കന്‍ യൂണിയന്‍ ഉപരോധം നീക്കി

afican unionഐവറികോസ്റ്റ്: ആഫ്രിക്കന്‍ യൂണിയന്‍ ഐവറികോസ്റ്റിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കി. നാല് മാസം മുന്‍പാണ് ഐവറി കോസ്റ്റിനുമേല്‍ ആഫ്രിക്കന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഉപരോധം നീക്കിയതിനു തൊട്ടുപിന്നാലെ രണ്ട് ഫ്രഞ്ച് ചരക്കുകപ്പലുകള്‍ കപ്പല്‍തുറയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്നതുമാനിച്ചിട്ടും സൈന്യത്തില്‍ തുടരുന്ന ഏറ്റുമുട്ടലുകള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അതിനിടെ, യു.എന്‍ അംഗീകൃത പ്രസിഡന്റ് അലാസൈന്‍ ക്വട്ടാറ പുതിയ ഐവറികോസ്റ്റ് പ്രസിഡന്റായി ചുമതലയേറ്റു. അധികാരത്തില്‍ നിന്നൊഴിയാതെയുള്ള പ്രസിഡന്റ് ലൊറന്റ് ബാഗ്‌ബോയുടെ ഒരുമാസത്തെ ഭരണത്തിനുശേഷമാണിത്. കഴിഞ്ഞാഴ്ച യു.എന്‍. ഫ്രഞ്ച് സംയുക്ത ആക്രമണത്തിനിടയില്‍ ബാഗ്‌ബോയെ പിടികൂടിയിരുന്നു. അദ്ദേഹം ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

പ്രസിഡന്റ് ക്വട്ടാറയ്ക്ക് അന്തര്‍ദേശീയ തലത്തില്‍ പിന്തുണലഭിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം ക്യാമ്പില്‍ നിന്നുള്‍പ്പെടെയുള്ള ചിലരുടെ വിഭാഗീയത അദ്ദേഹത്തിന് നേരിടേണ്ടിവരും.

ഐവറികോസ്റ്റിനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങളും എടുത്തുമാറ്റിയിട്ടുണ്ട്. ഇതോടെ കയറ്റുമതി പഴയരീതിയിലെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ ഐവറികോസ്റ്റിനുവേണ്ടി 200 മില്യണ്‍ ഡോളര്‍ വായ്പ നല്‍കുമെന്ന് ഫ്രഞ്ച് ധനമന്ത്രി ക്രിസ്റ്റിന്‍ ലഗാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.