എഡിറ്റര്‍
എഡിറ്റര്‍
രേഖയ്ക്കാണ് വില; മോദിയുടെ വാക്കിനല്ല; സുപ്രീം കോടതിയോട് അറ്റോര്‍ണി ജനറല്‍
എഡിറ്റര്‍
Wednesday 22nd March 2017 12:01pm

ന്യൂദല്‍ഹി: മോദിയുടെ വാക്കിനേക്കാള്‍ വില എഴുതപ്പെട്ട നിയമത്തിനാണെന്ന് അറ്റോര്‍ണി ജനറല്‍.

അസാധുവാക്കിയ 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30 ന് അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കോടതി വിശദീകരണം തേടിയപ്പോഴായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി.

അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ മാര്‍ച്ച് 31 വരെ സമയമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നെങ്കിലും ഡിസംബര്‍ 30 വരെയാണ് സമയം അനുശാസിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹക്കി പറഞ്ഞു.

നോട്ട് മാറാന്‍ മാര്‍ച്ച് 31 വരെ സമയമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നുവെങ്കിലും ഡിസംബര്‍ 30 വരെയെന്നാണ് നിയമം അനുശാസിക്കുന്നത്. നിയമത്തിനാണ് നിലനില്‍പ്. മോദിയുടെ വാക്കിനല്ല- അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.

നോട്ട് മാറ്റിയെടുക്കാന്‍ മാര്‍ച്ച് അവസാനം വരെ സമയമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് പിന്നീട് ഡിസംബര്‍ വരെയാക്കി വെട്ടിച്ചുരുക്കുകയായിരുന്നു.


Dont Miss പുനരുദ്ധാരണത്തിന് ശേഷം യേശുക്രിസ്തുവിന്റെ കല്ലറ പൊതുജനങ്ങള്‍ക്കായി തുറക്കുന്നു 


അസാധുവാക്കിയ പഴയ നോട്ടുകള്‍ മാറാന്‍ ഡിസംബര്‍ 30ന് ശേഷം പ്രത്യേക അവസരം നല്‍കാത്തതില്‍ റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും രണ്ടാഴ്ചയ്ക്കകണം വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഇനി അടുത്ത മാസം 11ന് വാദം കേള്‍ക്കും.ഡിസംബര്‍ 30 ന് മുമ്പ് നോട്ട് മാറ്റി വാങ്ങാന്‍ സാധിക്കാത്തവര്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കാത്തത് എന്തു കൊണ്ടാണെന്നും നിയമവിധേയമായി അത് ചെയ്യാമായിരുന്നില്ലേ എന്നും കോടതി ചോദിച്ചു.

നവംബര്‍ എട്ടിലെ പ്രഖ്യാപനം കഴിഞ്ഞ നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 500, 1000 രൂപാ നോട്ടുകള്‍ അസാധുവാണെന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് കൈയിലുള്ള ഈ നോട്ടുകള്‍ മാറികിട്ടാന്‍ മാര്‍ച്ച് 31 വരെ സമയമുണ്ടാവുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി ഡിസംബര്‍ 30 വരെയാണ് നോട്ട് മാറാന്‍ അവസരം നല്‍കിയത്. ഇതിന് പ്രത്യേക നിയമം കൊണ്ടുവരികയും ചെയ്യുകയായിരുന്നു.

Advertisement