മദ്യപിക്കുന്നവര്‍ ഒരു നിമിഷം ശ്രദ്ധിക്കൂ..മദ്യപാനം ആരോഗ്യത്തിന് ഹാനികരമല്ല..എന്നുമാത്രമല്ല ശരീരത്തിന് അത് നല്ലതുമാണ്. എന്നാല്‍ അമിതമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ തന്നെ മദ്യത്തിന്റെ കാര്യവും. ലക്കില്ലാതെ കുടിച്ചാല്‍ ആരോഗ്യം മാത്രമല്ല,,സമൂഹത്തില്‍ നമുക്കുളള വിലയും നഷ്ടമാവുമെന്നോര്‍ക്കുക.
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് പലരും കഴിക്കാറ്.

മിതമായ അളവിലുള്ള മദ്യപാനം ശരീരത്തിനു ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എലികളില്‍ നടത്തിയ ഒരു പഠനമാണ് കണ്ടെത്തലിന്റെ ആധാരം. ദിവസേന മിതമായ അളവില്‍ മദ്യം നല്‍കിയപ്പോള്‍ എലികളില്‍ എതറോസ്‌ക്ലിറോസിസ് എന്ന പ്രശ്‌നം കുറയുന്നതായി കണ്ടുവത്രേ. ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള്‍ ചുരുങ്ങുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്ന അവസ്ഥയാണ്. ഹൃദയാഘാതം, പക്ഷാഘാതം എന്നീ പ്രശ്‌നങ്ങള്‍ക്ക് എതറോസ്‌ക്ലിറോസിസ് കാരണമാകുന്നുണ്ട്.

എന്നുകരുതി കുറച്ച് ആരോഗ്യം വെയ്ക്കാന്‍ വേണ്ടി ആരും മദ്യപിക്കാറില്ല. മിതമായ അളവിലുള്ള മദ്യപാനം ഹൃദയത്തെ ആരോഗ്യമുള്ളതാക്കി മാറ്റും. എന്നാല്‍ അമിതമായ മദ്യപാനം അതേ ഹൃദയത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുമെന്നുറപ്പാണ്. അതുകൊണ്ട് മദ്യപിച്ചോളൂ പക്ഷേ അല്പമൊന്നു നിയന്ത്രിക്കണമെന്നുമാത്രം