കൊച്ചി: അട്ടപ്പാടി ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം  സുസ്‌ലോണ്‍ കമ്പനിയ്ക്ക് കൈമാറണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് ലഭിക്കുവാനായി വിവരാവകാശ നിയപ്രകാരം അപേക്ഷ നല്‍കാന്‍ സുസ്ലോണിനോട് കോടതി ആവശ്യപ്പെട്ടു.

അട്ടപ്പാടിയില്‍ കാറ്റാടികമ്പനി കയ്യേറിയ ഭൂമി ആദിവാസികള്‍ക്ക് വിട്ടുകൊടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.

അട്ടപ്പാടിയില്‍ കാറ്റാടികമ്പനി കയ്യേറിയ ഭൂമി ആദിവാസികളുടേത് തന്നെയാണെന്നാണ് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ വ്യക്തമായത്.