പാലക്കാട്: അട്ടപ്പാടിയില്‍ കാറ്റാടിക്കമ്പനി കയ്യേറിയ ഭൂമിയിലേക്ക് മാര്‍ച്ച് നടത്തിയ ആദിവാസികളെ പോലീസ് അറസ്റ്റുചെയ്തു. ഭൂമി നഷ്ടപ്പെട്ട നല്ലശിങ്ക ഊരിലെ ആദിവാസികളാണ് മാര്‍ച്ച് നടത്തിയത്. അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് നടന്നത്.