‘പാക്കേജ് ഞങ്ങള്‍ക്ക് ആവശ്യമില്ല. എന്റെ ഭൂമി എനിക്ക് വേണം. കലക്ടര്‍ സാര്‍ എനിക്ക് ഭൂമി നല്‍കി തരണം. ഞങ്ങള്‍ക്ക് രേഖവേണം. കാടുവെട്ടി ഭൂമിയുണ്ടാക്കിയവര്‍ക്ക് ഭൂമിയില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.’

‘കാറ്റാടി കമ്പനിക്കാരുടെ ചിലവ് ഞങ്ങള്‍ക്ക് വേണ്ട.’

‘പട്ടയമുള്ള ഭൂമിയാണ് സാര്‍. ആദിവാസികളുടെ ഭൂമി ആര് കയ്യേറിയാലും നിങ്ങള്‍ അത് ഒഴിപ്പിച്ചു തന്നാല്‍ മതി ബാക്കിയുള്ളത് തീരുമാനിക്കുന്നത് ആദിവാസികളാണ്.’

‘പാക്കേജും വേണ്ട, പണവും വേണ്ട. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ക്കുതിരിച്ചുതന്നാല്‍ മതി’