കൊച്ചി: അട്ടപ്പാടി ഭൂമി കയ്യേറ്റം സംബന്ധിച്ച് പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികള്‍ ചോദ്യം ചെയ്യലിനു വിധേയരാകണമെന്ന് ഹൈക്കോടതി അറിയിച്ചു. നാലു പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

ബിനു എസ്. നായര്‍ ഉള്‍പ്പെടെ ഭൂമി വില്പനയുമായി ബന്ധപ്പെട്ട പ്രതികളാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.
ആദിവാസി ഭൂമി അന്യാധീനപ്പെടുത്തിയതു വഴി പട്ടകജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെ അതിക്രമം തടയുന്ന 3,4,5 വകുപ്പുകളുടെ ലംഘനമാണ് ഹര്‍ജിക്കാര്‍ ചെയ്ത കുറ്റം. ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

ഇതിനിടെ, അഹാഡ്‌സ് പ്രൊജക്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്നും പാലക്കാട് ജില്ലാകലക്ടര്‍ എം സി മോഹന്‍ദാസിനെ മാറ്റിയിരുന്നു. അട്ടപ്പാടി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് കലക്ടര്‍ക്ക് സ്ഥാനചലനമുണ്ടായത്.

അട്ടപ്പാടിയിലെ ഭൂമി തട്ടിപ്പിനെക്കുറിച്ച് കലക്ടര്‍ ചീഫ്‌സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അഹാര്‍ഡ്‌സിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നാലു ജീവനക്കാര്‍ക്കും ഭൂമിതട്ടിപ്പില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നാലുജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ പ്രൊജക്ട് പ്രവര്‍ത്തനങ്ങളില്‍ നിന്ന് നീക്കംചെയ്യുകയും