കൊച്ചി:  സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് കൊച്ചിയില്‍ അക്രമണത്തിനിരയായ നടി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പ്രതികരണം.

ജീവിതം പലതവണ തളര്‍ത്തി. ദുഖങ്ങളും പരാജയങ്ങളും അനുഭവിച്ചറിയുകയും ചെയ്തു. പക്ഷേ എല്ലായ്പ്പോഴും താന്‍ തിരിച്ചുവന്നിട്ടുണ്ട്. തന്നെ പിന്തുണച്ചവര്‍ക്കും സ്‌നേഹിച്ച് കൂടെ നിന്നവര്‍ക്കും നന്ദി അറിയിക്കുന്നതായും നടി പറയുന്നു. ഇന്‍സ്റ്റഗ്രാമിലെ നടിയുടെ പോസ്റ്റിന് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ചിരിക്കുന്നത്.


Read more: ’20കാരി അനുഭവിക്കേണ്ടതിലപ്പുറം ഞാന്‍ അനുഭവിച്ചു; കാമ്പെയ്‌നില്‍ നിന്ന് പിന്‍മാറുന്നു’: ഗുര്‍മേഹര്‍ കൗര്‍


ഫെബ്രുവരി 17ന് രാത്രിയാണ് കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് കാറില്‍ സഞ്ചരിക്കവെ നടി ആക്രമണത്തിനിരയായത്. കേസില്‍ എല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

ഫോര്‍ട്ട്‌കൊച്ചിയില്‍ പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് നടി. നേരത്തേ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കേസന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് അറിയിച്ചതിനാല്‍ പിന്മാറുകയായിരുന്നു.