ന്യൂദല്‍ഹി: ദല്‍ഹി പാട്യാല ഹൗസ് കോടതിക്കു മുന്‍പില്‍ അണ്ണാ ഹസാരെ സംഘാംഗങ്ങള്‍ക്ക് മര്‍ദ്ദനം. ശ്രീരാമസേനാ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍.

പ്രശാന്ത് ഭൂഷണെ മര്‍ദ്ദിച്ചവരെ ഒരു ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെയാണ് സംഭവം. കോടതിക്ക് മുന്‍പില്‍ നിന്നിരുന്ന അണ്ണാ ഹസാരെ സംഘാംഗങ്ങളെ ഇവര്‍ വളഞ്ഞ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രശാന്ത് ഭൂഷണെ ആക്രമിച്ചവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം.

അണ്ണാഹസാരെ സംഘങ്ങള്‍ക്കെതിരായ അക്രമം ഫാസിസ്റ്റ് നടപടിയെന്ന് പ്രശാന്ത് ഭൂഷണ്‍. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.