കറാച്ചി: അഫ്ഗാനിലെ നാറ്റോ സേനയ്ക്ക് ഇന്ധനവുമായി പോയെ എണ്ണടാങ്കറുകള്‍ക്കുനേരെ വീണ്ടും ആക്രമണം. ഇന്ധനവുമായി പോവുകയായിരുന്ന 14ലധികം ടാങ്കറുകളാണ് തീവ്രവാദികള്‍ തകര്‍ത്തത്.

പെഷാവറിനു സമീപം ഖൈബര്‍ ഗോത്രമേഖലയ്ക്കടുത്താണ് അപകടമുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചിട്ടുണ്ട്.

ഇതാദ്യമായല്ല നാറ്റോ ഇന്ധനടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത്. ഒരാഴ്ച്ചമുമ്പുണ്ടായ ആക്രമണത്തില്‍ എട്ടിലധികം എണ്ണടാങ്കറുകള്‍ തീവ്രവാദികള്‍ സ്‌ഫോടനത്തില്‍ തകര്‍ത്തിരുന്നു.