എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ ആക്രമണം; വടകര ഏരിയകമ്മിറ്റി ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു; ഒളവണ്ണയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍
എഡിറ്റര്‍
Thursday 8th June 2017 8:10am

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. വടകരയിലും ഒളവണ്ണയിലുമാണ് അക്രമണങ്ങള്‍ ഉണ്ടായത്. വടകര ഏരിയകമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.


Also read കൊല്ലം ആഫ്റ്റര്‍ കെയര്‍ ഹോമില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത നിലയില്‍


ഇന്നലെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ബി.ജെ.പി കൊടിമരങ്ങള്‍ക്ക് നേരെ അക്രമണം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെ ബി.ജെ.പി ഓഫീസിനു നേരെ പെട്രോള്‍ ബോംബാക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുകയാണ്.


Dont miss ‘അനാവശ്യ സബ്മിഷന്‍ ഉന്നയിച്ച രത്‌നാകരന് എതിരായാണ് അച്ചടക്ക നടപടി എടുക്കേണ്ടത്’; ആഡംബര വിവാഹ വിഷയത്തില്‍ പരിഹാസവുമായി അഡ്വ. എ. ജയശങ്കര്‍


Advertisement