വളപട്ടണം: കണ്ണൂര്‍ വളപട്ടണത്ത് ദളിത് യുവതി ചിത്രലേഖയുടെ വാഹനത്തിന് നേരെ വീണ്ടും അക്രമണം ഇന്നലെ രാത്രിയോടെയാണ് കാട്ടമ്പള്ളിയിലെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ അക്രണണം ഉണ്ടായത്. അക്രമണത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നാണ് താന്‍ കരുതുന്നതെന്ന് ചിത്രലേഖ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.


Also read രാമചന്ദ്ര ഗുഹ ബി.സി.സി.ഐ ഭരണസമിതിയില്‍ നിന്നും രാജി വെച്ചുRelated one ജീവിക്കാന്‍ വേണ്ടി ചിത്രലേഖ നടത്തുന്ന പോരാട്ടം അവസാനിപ്പിക്കുന്നു


ചിത്രലേഖ പരാതി നല്‍കിയ വിവരം വളപട്ടണം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു അക്രമം നടന്നതായി യാതൊരു വിവരവുമില്ലെന്നായിരുന്നു സി.പി.ഐ.എം ജില്ലാക്കമ്മിറ്റി ഓഫീസ് പ്രതികരിച്ചത്. തങ്ങള്‍ക്ക് അങ്ങനെയാരു വിവരവുംലഭിച്ചിട്ടില്ലെന്നും ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ലെന്നുമാണ് പാര്‍ട്ടി ഓഫീസ് ഡൂള്‍ ന്യൂസിനോട് പ്രതികരിച്ചത്.

ഓട്ടോ അക്രമിച്ചതിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാണ് ചിത്രലേഖ ആരോപിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘ അവര്‍ സ്ഥിരം പാര്‍ട്ടിക്ക് എതിരായിട്ട് തന്നെയല്ലേ, കാരണം അവരുടെ തോന്ന്യാസത്തിനൊന്നും പാര്‍ട്ടി നില്‍ക്കുന്നില്ല എന്നുള്ളത് കൊണ്ടല്ലേ..’ എന്നായിരുന്നു ജില്ലാക്കമ്മിറ്റി ഓഫീസില്‍ നിന്നുള്ള പ്രതികരണം.


Dont miss ബിരുദമെടുത്തത് ശാസ്ത്രത്തില്‍, മോദിയെയും വസുന്ധരാ രാജയെയും വരെ കേസില്‍ നിന്നും രക്ഷപ്പെടുത്തി: രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയുടെ ഭൂതകാലം ഇങ്ങനെ 


പയ്യന്നൂര്‍ എടാട്ട് സ്വദേശിയായിരുന്ന ചിത്രലേഖയുടെ വാഹനത്തിന് നേരെ നേരത്തെയും അക്രണമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എടാട്ട് ഓട്ടോ സ്റ്റാന്‍ഡില്‍ വാഹനം വയ്ക്കുന്നതുമായ് ബന്ധപ്പെട്ട് സി.ഐ.ടി.യു പ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഇത്. ദളിത് യുവതി ഓട്ടോയുമായെത്തിയപ്പോള്‍ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു പിന്നീട് ചിത്രലേഖയുടെ ഓട്ടോ തകര്‍ക്കുകയുമായിരുന്നു. ഇവരുടെ വീടിനു നേരെയും അക്രണം ഉണ്ടായിരുന്നു. അക്രമണങ്ങളെ തുടര്‍ന്നായിരുന്നു ഇവര്‍ കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയത്.