എഡിറ്റര്‍
എഡിറ്റര്‍
അസാറാം ബാപ്പുവിനെതിരായ ലൈംഗികപീഡനക്കേസില്‍ മൊഴി നല്‍കിയ സാക്ഷിയ്ക്ക് നേരെ ആസിഡ് ആക്രമണം
എഡിറ്റര്‍
Monday 17th March 2014 7:13am

asaram-bappu-son

സൂററ്റ്: ആത്മീയനേതാവ് അസാറാം ബാപ്പുവിനെതിരായ ലൈംഗികപീഡനക്കേസിലെ സാക്ഷിയ്ക്ക് നേരെ ആസിഡ് ആക്രമണം. അസാറാമിന്റെ മുന്‍ ഭക്തനായിരുന്ന ഭാവ്ചാന്ദിനിയാണ് ആസിഡ് ആക്രമണത്തിനിരയായത്.

വെസു പ്രദേശത്ത് ഭാവ്ചാന്ദിനിയുടെ വസതിയ്ക്കടുത്താണ് സംഭവം നടന്നത്. മോട്ടോര്‍സൈക്കിളിലെത്തിയ രണ്ട് പേര്‍ ഭാവ്ചാന്ദിനിയ്ക്കു നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും തോളിലും ചെറുതായി പരിക്കേറ്റിറ്റുണ്ടെന്നാണ് പോലീസ് അറിയിച്ചത്.

ഈ കേസുമായി ബന്ധപ്പെട്ട് മൂന്നാമത്തെ തവണയാണ് സാക്ഷികള്‍ക്ക നേരെ ആക്രമണമുണ്ടാവുന്നത്.

അസാറാം ബാപ്പു അഹമ്മദാബാദിലെ ആശ്രമത്തില്‍ വെച്ച് തന്നെ പലതവണ ബലാത്സംഗം ചെയ്‌തെന്ന് യുവതി നല്‍കിയ പരാതിയിലെ സാക്ഷിയാണ് ഭാവ്ചാന്ദിനി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അസറാം ബാപ്പു ജോധ്പൂര്‍ ജയിലിലാണ്. നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് ആശാറാം ബാപ്പുവിനെതിരെ അനേകം കേസുകള്‍ നിലവിലുണ്ട്.

Advertisement