എഡിറ്റര്‍
എഡിറ്റര്‍
ചൈനയില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ആക്രമണം: 33 പേര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Sunday 2nd March 2014 9:30am

attack-in-china

ബെയ്ജിങ്: കുന്‍മിങ് റെയില്‍വേ സ്റ്റേഷനില്‍ അഞ്ജാതസംഘം നടത്തിയ ആക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. 130ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കത്തിയുമായി റയില്‍വേ സ്റ്റേഷനിലേയ്ക്ക് കടന്ന പത്തംഗ സംഘം റെയില്‍വേ സ്റ്റേഷനില്‍ കണ്ടവരെയെല്ലാം ആക്രമിയ്ക്കുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ആക്രമണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന്റെ വെടിയേറ്റ് അക്രമകാരികളില്‍ നാലു പേര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്.

സംഭവം ഭീകരാക്രമണമാണെന്നാണ് ചൈന റിപ്പോര്‍ട്ട് ചെയ്യുന്നത്. അക്രമികളിലൊരാള്‍ പോലീസ് പിടിയിലായതായും സൂചനയുണ്ട്.

കറുത്ത വസ്ത്രം ധരിച്ച് റെയില്‍വേ സ്റ്റേഷനിലേയ്ക്ക കയറിയ ആക്രമികള്‍ നീണ്ട കത്തി നിവര്‍ത്തി തങ്ങള്‍ക്കരികിലേയ്ക്ക് വരികയായിരുന്നുവെന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിയക്കുന്നതിനിടെ നിലത്തു വീണവരാണ് കൊല്ലപ്പെട്ടതെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം അക്രമത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Advertisement