ബാഗ്ദാദ്:  ബാഗ്ദാദിലെ ക്രൈസ്തവ ദേവാലയത്തില്‍ തോക്കുധാരികള്‍ ബന്ധികളാക്കിയവരെ മോചിപ്പിക്കാന്‍ സൈന്യം നടത്തിയ ഏറ്റുമുട്ടലില്‍ 37 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 25 ബന്ദികളും അഞ്ച് ഭീകരരും ഏഴുസുരഭക്ഷാ ഭടന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു.

പളളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയവരെയാണ് ഭീകരര്‍ ബന്ദികളാക്കിയത്. ഇതേ തുടര്‍ന്ന് പളളി വളഞ്ഞ സുരക്ഷാ സൈന്യത്തോടു ഭീകരര്‍ അകത്തേയ്ക്കു പ്രവേശിക്കരുതെന്നു മുന്നറിയിപ്പു നല്‍കി. എന്നാല്‍ ഭീഷണി വകവെയ്ക്കാതെ ദേവാലയത്തില്‍ കടന്ന സൈന്യത്തിനു നേരെ തോക്കുധാരികള്‍ വെടിവെയ്ക്കുകയായിരുന്നു.

ബാഗ്ദാദിലെ സ്റ്റോക്ക് എക്‌സേഞ്ചില്‍ ആക്രമണം നടത്തിയ ശേഷം തോക്കുധാരികള്‍ സമീപത്തെ ദേവാലയത്തനുള്ളില്‍ കടയ്ക്കുകയായിരുന്നു.

ബന്ദികളുടെ മോചനത്തിനു പകരം ഇറാക്കിലേയും ബാഗ്ദാദിലെയും ജയിലുകളില്‍ കഴിയുന്ന അല്‍ ഖ്വയ്ദ തീവ്രവാദികളെ വിട്ടയക്കണമെന്നായിരുന്നു ബന്ദികളുടെ ആവശ്യം. അല്‍ ഖ്വയ്ദയുമായി അടുത്ത ബന്ധമുള്ള ഇസ്ലാമിക് തീവ്രവാദികള്‍ എന്നാണിവര്‍ സ്വയം പരിചയപ്പെടുത്തിയത്. അതേസമയം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരര്‍ ഇറാക്ക് വംശജരല്ലെന്നും വിദേശ അറബ് വംശജരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.