എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് സി.പി.ഐ.എം പ്രതിഷേധ പ്രകടനത്തിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ക്യാമറകള്‍ തകര്‍ത്തു
എഡിറ്റര്‍
Friday 9th June 2017 1:42pm

 

കോഴിക്കോട്: സി.പി.ഐ.എം ജില്ലാക്കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച നടന്ന പ്രകടനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം. കേരളഭൂഷണം, ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോജേണലിസ്റ്റുകള്‍ക്കാണ് പ്രകടനത്തിനിടെ മര്‍ദ്ദനമേറ്റത്.


Also read കോഴിക്കോട് ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍


പ്രകടനം നടത്തിയവര്‍ ക്യാമറകളും തകര്‍ത്തിട്ടുണ്ട്. സി.പി.ഐ.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.  ഇന്ന് പുലര്‍ച്ചെ 1.10നാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച് കണാരന്‍ സ്മാരക മന്ദിരത്തിനു നേരെ ബോംബേറുണ്ടായത്. ജില്ലാ സെക്രട്ടറി പി മോഹനന്‍ കാറില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കവെ പിറകിലൂടെ വന്ന അക്രമിസംഘം സ്റ്റീല്‍ ബോംബുകളെറിയുകയായിരുന്നു.

സ്റ്റീല്‍ ബോംബുകളില്‍ ഒന്ന് പൊട്ടുകയും മറ്റൊന്ന് ഓഫീസ് മുറ്റത്തുനിന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ രാത്രി സി.പി.ഐ.എം ഫറോക്ക് ഏരിയാ കമ്മിറ്റി ഓഫീസിനുനേരെയുണ്ടായ അക്രമത്തെ തുടര്‍ന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച് തിരിച്ച് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കയറുന്നതിനിടെയാണ് സെക്രട്ടറിക്ക് നേരെ അക്രമികള്‍ പിന്നില്‍നിന്ന് ബോംബെറിഞ്ഞത്.

അതേസമയം ജില്ലയില്‍ നാളെ ബി.ജെ.പിയും ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. ബി.ജെ.പിയുടെ ഓഫീസിന് നേരെ കല്ലേറ് നടത്തിയെന്നാരോപിച്ചാണ് ബി.ജെ.പിയുടെ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട ആറ് വരെയാണ് ഹര്‍ത്താല്‍.

Advertisement