റിയാദ് :ദില്ലിയിലെ സി.പി.ഐ.എം ആസ്ഥാനത്തു സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്ത് ഫണം വിടര്‍ത്തിയാടുന്ന സംഘപരിവാര്‍ ഭീകരതയുടെ മറ്റൊരു ഉദാഹരണമാണന്നും ജനാധിപത്യ സംവിധാനത്തിനെതിരെയുള്ള വെല്ലു വിളിയാണെന്നും കേളി റിയാദ് സെക്രെട്ടറിയേറ്റ് പ്രസ്തവാനയില്‍ പറഞ്ഞു.

രാജ്യത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയരണമെന്നും ജനാധിപത്യ മതേതര ശക്തികള്‍ ഒന്നിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.

യെച്ചൂരിക്ക് നേരെ നടന്ന ആക്രമണത്തില്‍ കേളി സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.

വാര്‍ത്ത :ഷിബു ഉസ്മാന്‍, റിയാദ്