എഡിറ്റര്‍
എഡിറ്റര്‍
വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് നേരെ ആക്രമണം: പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.ഐ.എം
എഡിറ്റര്‍
Monday 23rd January 2017 2:05pm

vayalar-rakthasaksimandapam

ആലപ്പുഴ: ആലപ്പുഴയിലെ വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ആക്രമണത്തില്‍ രക്തസാക്ഷി മണ്ഡപത്തിന്റെ ഗ്രില്ലുകള്‍ തകര്‍ന്നു.

ഇന്നു പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. രക്തസാക്ഷി മണ്ഡപത്തിന് രണ്ട് കിലോമീറ്റര്‍ അകലെ നാഗംകുളങ്ങര കവലയില്‍ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ സി.പി.ഐ.എം- ആര്‍.എസ്.എസ് സംഘര്‍ഷമുണ്ടായിരുന്നു.

അതിന്റെ തുടര്‍ച്ചയാണ് രക്തസാക്ഷി മണ്ഡപത്തിനു നേരേ നടന്ന ആക്രമണം. പൊലീസും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി.


ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസാണെന്നാണ് സി.പി.ഐ.എം ആരോപിച്ചു. രക്തസാക്ഷി മണ്ഡപത്തിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സിപിഐഎം-സിപിഐ ഇന്നുവൈകിട്ട് സംയുക്ത പ്രതിഷേധ പ്രകടനം നടത്തും.

ഇന്നലെ രാത്രി സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിനു നേരെയും ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരേയും ബോംബേറ് ഉണ്ടായിരുന്നു.

ഓഫിസിനോടു ചേര്‍ന്നുള്ള കെ.കെ.എന്‍. പരിയാരം സ്മാരക ഹാളിനു നേരെയാണ് ബോംബുകള്‍ എറിഞ്ഞത്. കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നു ചുമരിനു വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

Advertisement