കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വീടിനു നേരെയുണ്ടായ ആക്രമണവുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നു സി.പി.ഐ.എം. കോണ്‍ഗ്രസുകാരാണ് ആക്രമണം നടത്തിയതെന്നു സിപിഎം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു. കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇതിനു പിന്നിലെന്നും ഇവരെ അറിയാമെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടെ വീടിനു നേരെ ഇന്നലെ രാത്രി എട്ടേകാലോടെയാണു കല്ലേറുണ്ടായത്. വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറിന്റെ ചില്ല് തകര്‍ന്നു. ഈ സമയം ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് ചാണ്ടിയും കുടുംബാംഗങ്ങളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.