നെയ്യാറ്റിന്‍കര: ദേശീയപാതയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിനുനേരെ കല്ലേറ്. നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനില്‍ ഇന്നു പുലര്‍ച്ചെയാണ് ബസിനുനേരെ കല്ലേറുണ്ടായത്. നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനു നേര്‍ക്കാണ് കല്ലേറുണ്ടായത്.

രണ്ടുബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് കല്ലേറ് നടത്തിയതെന്ന് ഡ്രൈവര്‍ ജോണ്‍ ബെനഡിക്ട് രാജ് പോലീസിനോടു പറഞ്ഞു. ജോണിന് പരിക്കേറ്റിട്ടുണ്ട്. സോഡാക്കുപ്പികളും കല്ലുകളും ബസിന്റെ മുന്‍വശത്തെ ഗ്ലാസ് ലക്ഷ്യമാക്കി ഏറിയുകയായിരുന്നു. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe Us:

Malayalam news

Kerala news in English