Categories

എ.കെ.ജി സെന്റിന് മുന്നില്‍ സീതാറാം യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ ആക്രമണം

ന്യൂദല്‍ഹി: സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആക്രമണം. ദല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിന് മുന്നില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്.

വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുന്‍പായിരുന്നു ആക്രമണം. വാര്‍ത്താസമ്മേളനത്തിനായി എത്തിയ യെച്ചൂരി പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഭാരതീയ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ യെച്ചൂരിയെ ആക്രമിച്ചത്.


Dont Miss എന്നാലുമെന്റെ മന്ത്രീ, നാല് ദിവസം കൊണ്ട് ഞങ്ങള്‍ പഠിച്ച് അവതരിപ്പിച്ച പ്രശ്‌നത്തിന് ഒരു മിനുട്ട് കൊണ്ട് പരിഹാരം കണ്ടല്ലേ; നിരാശയുണ്ട്; തോമസ് ഐസകിനോട് ഇന്നസെന്റ്; ചിരിയടക്കാനാവാതെ മന്ത്രിയുടെ ഓഫീസ് 


ആക്രമണത്തില്‍ താഴെ വീണ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥരാണ് രക്ഷിക്കുന്നത്. അക്രമികളെ പൊലീസ് എത്തി ഉടനെ തന്നെ അറസ്റ്റു ചെയ്യുകയും ചെയ്തു.

എ.കെ.ജി ഭവനുചുറ്റും പൊലീസ് സുരക്ഷാ ഒരുക്കിയിരുന്നെങ്കിലും അതിനിടെ നുഴഞ്ഞുകയറിയെത്തിയ സംഘപരിവാറുകാരാണ് അക്രമണം നടത്തിയത്.

യെച്ചൂരിക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷയും ശക്തമാക്കിയിരുന്നു. കേരളാ ഹൗസിന് ചുറ്റും ബാരിക്കേഡുകള്‍സ്ഥാപിച്ചിരുന്നു. തങ്ങള്‍ ഹിന്ദുസേനാ പ്രവര്‍ത്തകരാണെന്ന് അക്രമികള്‍ തന്നെ അവകാശപ്പെട്ടിട്ടുണ്ട്.

Tagged with: |