umman-chandy3തിരുവനന്തപുരം: വാളകം സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുള്ളൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വാളകം സംഭവവുമായി ബന്ധപ്പെട്ട് പി.കെ. ഗുരുദാസന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അധ്യാപകന്‍ ആക്രമിക്കപ്പെട്ടകേസില്‍ ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വീണ്ടും ഇറങ്ങിപ്പോയി. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇത്ര ഭയക്കുന്നതെന്തിനാണെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ചോദിച്ചു. ഇതിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Subscribe Us:

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി