എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ നാല് പേര്‍ക്ക് ജാമ്യം
എഡിറ്റര്‍
Tuesday 12th November 2013 2:05pm

ummen-chandi-laugh

കൊച്ചി:  കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ച കേസില്‍ നാല് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

50,000 രൂപ കെട്ടിവെയ്ക്കണമെന്നുള്‍പ്പെടെയുളള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം കെ. മുരളീധരന്‍, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗം രാഘവന്‍, സ്‌കൂള്‍ അധ്യാപകനായ അനീഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തെങ്കിലും കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കാമെന്നു കോടതി അറിയിക്കുകയായിരുന്നു.

മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും സുരക്ഷയ്ക്കായി സ്വീകരിച്ച  നടപടികളും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍   ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറി.

സംഭവത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നു മൊഴി എടുത്തിട്ടില്ലെന്നും  മന്ത്രി കെ.സി ജോസഫ്, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തിട്ടുളളതായും ഡിജിപി കോടതിയെ അറിയിച്ചു.

എല്‍ഡിഎഫിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകരുകയും മുഖ്യമന്ത്രിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Advertisement