എഡിറ്റര്‍
എഡിറ്റര്‍
ബംഗളുരുവില്‍ നഗരമധ്യത്തിലെ എ.ടി.എമ്മില്‍ മലയാളി യുവതിയ്ക്ക് നേരെ ആക്രമണം
എഡിറ്റര്‍
Tuesday 19th November 2013 10:26pm

banguluru-atm

ബംഗളുരു: നഗരമധ്യത്തിലെ എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥയായ മലയാളി യുവതിയ്ക്ക് നേരെ ആക്രമണം. ആയുധധാരിയായ പുരുഷനാണ് ജ്യോതി എന്ന യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

എല്‍.ഐ.സി ബില്‍ഡിങ്ങിന് സമീപമുള്ള എ.ടി.എം കൗണ്ടറില്‍ രാവിലെ ആയിരുന്നു സംഭവം. മുപ്പത്തിയെട്ടുകാരിയായ ജ്യോതിയെ അക്രമി വെട്ടിപ്പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

യുവതി പണമെടുക്കാനായി എ.ടി.എമ്മില്‍ കയറിയ ഉടനെ ഇയാളും കയറുകയായിരുന്നു. ഷട്ടറടച്ചതിന് ശേഷം യുവതിയോട് പണമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിസമ്മതിച്ച യുവതിയെ ഇയാള്‍ വെട്ടുകയും തുടര്‍ന്ന് പുറത്തിറങ്ങി ഷട്ടറിടുകയുമായിരുന്നു.

എ.ടി.എം കൗണ്ടറിന് പുറത്ത് ചോരപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  വെട്ടേറ്റ് അവശനിലയിലായ ജ്യോതിയെ കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലാക്കി. യുവതിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

എ.ടി.എമ്മിലെ സിസി ടിവിയിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവസമയത്ത് എ.ടി.എമ്മില്‍ സുരക്ഷാജീവനക്കാരന്‍ ഉണ്ടായിരുന്നില്ല.

Advertisement