എഡിറ്റര്‍
എഡിറ്റര്‍
ഗുജറാത്തില്‍ കെജ്‌രിവാളിന്റെ കാറിനു നേരെ അക്രമം: മൂന്ന് സംസ്ഥാനങ്ങളില്‍ ആം ആദ്മി- ബി.ജെ.പി സംഘര്‍ഷം
എഡിറ്റര്‍
Thursday 6th March 2014 7:37am

kejrival's-car

ന്യൂദല്‍ഹി: ഗുജറാത്തില്‍ വച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ കാറിനു നേരെ അക്രമം. ആക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

സംഭവത്തെ തുടര്‍ന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ ആംആദ്മി -ബി.ജെ.പി സംഘര്‍ഷം നടന്നു. ഗുജറാത്തിലെ പഠാനില്‍ വച്ച് ആം ആദ്മി പാര്‍ട്ടിയുടെ റോഡ് ഷോ പോലീസ് തടഞ്ഞിരുന്നു.

അനുമതിയില്ലാതെ പരിപാടി നടത്തിയതിനാലാണ് കെജ്‌രിവാളിനെ തടഞ്ഞതെന്ന് പോലീസ് അറിയിച്ചിരുന്നു. അതിനു ശേഷം തിരിച്ച് വരുന്ന വഴി കച്ചില്‍ വച്ചാണ് കെജ്‌രിവാളിന്റെയും കൂട്ടരുടെയും വാഹനത്തിനു നേരെ അക്രമമുണ്ടായത്.

എന്നാല്‍ ആക്രമിയ്ക്കപ്പെട്ട കാറില്‍ കെജ്‌രിവാള്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് ദല്‍ഹി, ലക്‌നൗ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി- ആം ആദ്മി സംഘര്‍ഷം നടന്നത്.

സംഘര്‍ഷങ്ങളുടെ പേരില്‍ പിന്നീട് കെജ്‌രിവാള്‍ മാപ്പപേക്ഷിച്ചു. എന്തിന്റെ പേരിലായാലും അക്രമത്തെ ന്യായീകരിക്കാനാവില്ലെന്നു പറഞ്ഞ കെജ്‌രിവാള്‍ അണികളോട് ശാന്തരാവാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയുടെ വികസന വാദങ്ങള്‍ വിലയിരുത്താനാണ് കെജ്‌രിവാള്‍ ദല്‍ഹിയിലെത്തിയത്.

പ്രമുഖ ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയയും സഞ്ജയ് സിങും കെജ്‌രിവാളിനൊപ്പമുണ്ടായിരുന്നു.

Advertisement