സ്വിംസ്യൂട്ട് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ ദംഗല്‍ താരം ഫാത്തിമ സന ഷെയ്ക്കിനെതിരെ തീവ്ര ഇസ്‌ലാമികവാദികളുടെ ആക്രമണം. വിശുദ്ധ റംസാന്‍ മാസത്തിലെങ്കിലും ഫാത്തിമയ്ക്ക് ഈ വസ്ത്രം ഒഴിവാക്കാമായിരുന്നു എന്നാണ് ഇവരുടെ വാദം.

മാല്‍ദ്വീവ്‌സ് സന്ദര്‍ശനത്തിനിടെയുള്ള ഫാത്തിമയുടെ ഫോട്ടോകളാണ് ഇവരെ പ്രകോപിപ്പിച്ചത്.

‘ഫാത്തിമയെപ്പോലൊരു നടിയില്‍ നിന്നും റംസാന്‍ മാസത്തില്‍ ഇത്തരമൊരു പോസ്റ്റ് ഉണ്ടാവരുതായിരുന്നു. ശേഷിക്കുന്ന വേളയില്‍ അവര്‍ അവര്‍ക്ക് ഇഷ്ടമുള്ളതു ധരിച്ചോട്ടെ. ഈ വിശുദ്ധമാസത്തിലെങ്കിലും അല്‍പം അന്തസ്സ് കാട്ടാം.’ എന്നാണ് ട്വിറ്ററില്‍ ഒരാള്‍ കുറിച്ചത്.


Also Read: സി.പി.ഐ.എം പ്രകടനം ഭയന്ന് എല്‍.കെ അദ്വാനിയെ പൊലീസ് സ്റ്റേഷനില്‍ കയറ്റി: സ്റ്റേഷനിലിരുന്നത് 20മിനിറ്റോളം


‘ഫാത്തിമ, നിങ്ങളെക്കുറിച്ചോര്‍ത്തു ലജ്ജിക്കുന്നു. റമാദാനെക്കുറിച്ചെങ്കിലും നിങ്ങള്‍ക്ക് ചിന്തിക്കാമായിരുന്നില്ലേ.’ എന്നാണ് മറ്റൊരാളുടെ കമന്റ്.

റമദാന്റെ പേരുപറഞ്ഞ് ഒട്ടേറെപ്പേര്‍ ഫാത്തിമയെ ചീത്തവിളിക്കുമ്പോഴും ഈ വസ്ത്രത്തെയും ദംഗലില്‍ നിന്നും ഏറെ വ്യത്യസ്തമായ രീതിയില്‍ പ്രത്യക്ഷപ്പെട്ടതിനെയും അഭിനന്ദിച്ച് ഫാന്‍സും രംഗത്തുവന്നിട്ടുണ്ട്. മതത്തിന്റെ പേരുപറഞ്ഞ് അവരെ അധിക്ഷേപിക്കുന്നതിനെ ഇവര്‍ അപലപിക്കുകയും ചെയ്തു.