കണ്ണൂര്‍: തലശ്ശേരി നായനാര്‍ റോഡില്‍വച്ച് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഓട്ടോഡ്രൈവറായ സുരേഷ് ബാബുവിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ തലശ്ശേരി സഹകരണ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു.

എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്‍ഡ് രമ്യയുടെ ഭര്‍ത്താവാണ് സുരേഷ് ബാബു. സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് നായനാര്‍ റോഡ്.