എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവം: എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റില്‍
എഡിറ്റര്‍
Thursday 21st November 2013 11:00am

minister-umman-chandy

കണ്ണൂര്‍: ജനസമ്പര്‍ക്ക പരിപാടിക്കിടെ മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ രണ്ട് എസ്.എഫ്.ഐ നേതാക്കള്‍ അറസ്റ്റിലായി.

എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രശോഭ്, സെക്രട്ടറി സരിന്‍ ശശി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കളക്‌ട്രേറ്റിന് മുമ്പില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് നില്‍ക്കവേയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവര്‍ നിരപരാധികളാണെന്നും ഇവരെ വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് നിരവധി എസ്.എഫ്.ഐ അനുയായികള്‍ പൊലീസ് സ്റ്റേഷന്റെ മുമ്പില്‍ സമരം നടത്തുകയാണ്.

നേരത്തെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം കെ. മുരളീധരന്‍, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കുഞ്ഞിരാമന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയംഗം രാഘവന്‍, സ്‌കൂള്‍ അധ്യാപകനായ അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.

എല്‍ഡിഎഫിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ല് കൊണ്ട് വാഹനത്തിന്റെ ചില്ല് തകരുകയും മുഖ്യമന്ത്രിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Advertisement