എഡിറ്റര്‍
എഡിറ്റര്‍
നടിയ്‌ക്കെതിരായ ആക്രമണം: നടന്നത് ഒരുമാസത്തെ ഗൂഢാലോചന; സംഭവത്തിനു പിന്നില്‍ ആറുപ്രതികളെന്ന് പൊലീസ്
എഡിറ്റര്‍
Sunday 19th February 2017 11:25am

കൊച്ചി: ഒരുമാസത്തോളമുള്ള ഗൂഢാലോചനയ്ക്കുശേഷമാണ് നടിയ്‌ക്കെതിരായ ആക്രമണം നടന്നതെന്ന് പൊലീസ്. കഴിഞ്ഞദിവസം അറസ്റ്റിലായ നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് ഗൂഢാലോചന സംബന്ധിച്ച വിവരം ലഭിച്ചത്.

അക്രമികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ മൂന്നു ദിവസം മുമ്പാണ് വാടകയ്ക്ക് എടുത്തത്. ചാലക്കുടി സ്വദേശിയായ കാറ്ററിങ് തൊഴിലാളിടുയേതാണിത്. അക്രമം നടത്തിയശേഷം ഈ വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയാണ്.

വാഹനം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. വാഹത്തില്‍ നിന്നും പ്രതികളുടെ വിരലടയാളമുള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസിപ്പോള്‍.


Must Read:  സുനി മുമ്പ് മറ്റൊരു നടിയെ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു: അന്ന് പരാതിപ്പെട്ടിട്ടും പൊലീസ് നടപടിയെടുത്തില്ല: വെളിപ്പെടുത്തലുമായി നിര്‍മ്മാതാവ് സുരേഷ് കുമാര്‍ 


അതിനിടെ സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സലീം, പ്രദീപ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘാങ്ങളാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.

തങ്ങള്‍ക്ക് ഇതുസംബന്ധിച്ച് കൂടുതലൊന്നും അറിയില്ലെന്നും സുനി വിളിച്ചതുകൊണ്ടാണ് വന്നതെന്നുമാണ് ഇവര്‍ പൊലീസിനോടു പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

സംഭവുമായി ബന്ധപ്പെട്ട് ആറു പ്രതികളാണുള്ളതെന്നാണ് പൊലീസ് പറയുന്നത്. നടിയുടെ ഡ്രൈവറായ മാര്‍ട്ടിനെ കഴിഞ്ഞദിവസം തന്നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. രണ്ടു പ്രതികള്‍ ഇന്നും അറസ്റ്റിലായി. പ്രധാനപ്രതിയായ ഡ്രൈവര്‍ സുനി, മണികണ്ഠന്‍, ബിജീഷ് എന്നിവരാണ് ഇനി അറസ്റ്റിലാവാനുള്ളതെന്നും പൊലീസ് പറയുന്നു.

Advertisement