എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടി റാലിക്കു നേരെ അമേത്തിയല്‍ ആക്രമണം: പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
എഡിറ്റര്‍
Friday 14th March 2014 7:41pm

kumar-bisvas-2

ഉത്തര്‍പ്രദേശ്: ആം ആദ്മി പാര്‍ട്ടി റാലിക്കു നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് സൂചന.

അമേത്തിയിലെ സിംഗോളിയിലാണ് സംഭവം നടന്നത്. ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസിന്റെ നേതൃത്വത്തില്‍ നടന്ന ‘ഝാഢൂ’ യാത്രക്കു നേരെയാണ് അക്രമമുണ്ടായത്.

ഇരുപതോളം പേരടങ്ങിയ സംഘമാണ് അക്രമിച്ചതെന്നാണ് വിവരം. കുമാര്‍ ബിശ്വാസിനു നേരെയും കയ്യേറ്റ ശ്രമമുണ്ടായതായാണ് വാര്‍ത്ത.

നേരത്തേ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും പ്രവര്‍ത്തകര്‍ക്കുമെതിരെ ആക്രമണമുണ്ടായിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ബി.ജെ.പി- ആം ആദ്മി സംഘര്‍ഷവും ഉടലെടുത്തിരുന്നു.

അതിനു ശേഷം ആം ആദ്മി നേതാവ് മനീഷ് സിസോദിയ തന്റെ കാര്‍ ആക്രമിക്കപ്പെട്ടുവെന്ന് അറിയിച്ചിരുന്നു.

ഇന്ന് മാധ്യമങ്ങള്‍ പണം വാങ്ങി മോഡിയെ പ്രകീര്‍ത്തിക്കുന്നു എന്ന കെജ്‌രിവാളിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ ബി.ജെ.പി രംഗത്തു വരികയും ചെയ്തിരുന്നു.

Advertisement