Categories

ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിന് നേരെ കല്ലേറ്

kumar-biswas

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ കൊച്ചിയിലെ ഓഫീസിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറ്. മലയാളി നഴ്‌സുമാര്‍ക്കെതിരെ കുമാര്‍ ബിശ്വാസ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കല്ലേറ്.

മലയാളികളായ നഴ്‌സുമാര്‍ കറുത്തവരാണെന്നും അതിനാല്‍ അനരെ കാണുമ്പോള്‍ മറ്റ് വികാരങ്ങള്‍ ഒന്നും തോന്നില്ലെന്നും സിസ്റ്റേഴ്‌സ് എന്ന് വിളിക്കാന്‍ എളുപ്പവുമാണെന്നായിരുന്നു കുമാര്‍ ബിശ്വാസിന്റെ പരമാര്‍ശം.

കറുത്തവരായതിനാല്‍ അവര്‍ ബയോഡേറ്റയില്‍ ഫോട്ടോ വെക്കാന്‍ പോലും മടിച്ചിരുന്നുവെന്നും ബിശ്വാസ് പറഞ്ഞിരുന്നു.

ഉത്തരേന്ത്യന്‍ സ്ത്രീകള്‍ കാണാന്‍ സുന്ദരികളാണെന്നും അതിനാല്‍ അവരെ കണ്ടാല്‍ ചില വികാരങ്ങളൊക്കെ തോന്നുമെന്നും കുളിച്ച് പെര്‍ഫ്യൂം പൂശി എത്തുന്ന ഇവരെ കാണുമ്പോള്‍ അസുഖമില്ലാത്ത ആളുകള്‍ക്കും ആശുപത്രിയില്‍ കിടക്കാന്‍ അസുഖം തോന്നുമെന്നും ബിശ്വാസ് പറഞ്ഞിരുന്നു.

ഇതിനിടെ കുമാര്‍ ബിശ്വാസിനെതിരെ മാനനഷ്ടകേസ് നല്‍കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അമേഠിയില്‍ മത്സരിക്കാനിരിക്കുന്ന നേതാവാണ് കുമാര്‍ ബിശ്വാസ്.

2008 ല്‍ ഒരു പൊതുചടങ്ങില്‍ വെച്ചാണ് കുമാര്‍ ബിശ്വാസ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. 2010 ഈ വിഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.