Categories

എ.ടി.പി മാസ്റ്റേര്‍സ്: ക്വാര്‍ട്ടറില്‍ സോംദേവ് നദാലിനെ നേരിടും

കാലിഫോര്‍ണിയ: എ.ടി.പി മാസ്റ്റേര്‍സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യതാരം സോംദേവ് ദേവ് വര്‍മന്‍ ലോക ഒന്നാംനമ്പര്‍ താരം റഫേല്‍ നദാലുമായി ഏറ്റുമുട്ടും.

പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിന്റെ സേവ്യര്‍ മാലിസിനെ തോല്‍പ്പിച്ചാണ് സോംദേവ് ക്വാര്‍ട്ടര്‍ കളിക്കാന്‍ യോഗ്യത നേടിയത്. സ്‌കോര്‍. 6-1,3-6, 7-6, (5). ആവേശകരമായ മല്‍സരത്തിന്റെ ഒടുവില്‍ ടൈബ്രെയ്ക്കറിലാണ് സോംദേവ് സേവ്യറിനെതിരേ വിജയം നേടിയത്.

ഫ്രാന്‍സിന്റെ അഡ്രിയാന്‍ മനാരിനോ, സൈപ്രസിന്റെ മാര്‍കോസ് ബഗ്‌ടേറ്റിസ് എന്നിവരെ അട്ടിമറിച്ചാണ് സോംദേവ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. അമേരിക്കയുടെ റയാന്‍ സ്വീറ്റിംഗിനെ 6-3, 6-1 എന്ന സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാലിന്റെ വരവ്.

റാങ്കിംഗില്‍ 84 ാം സ്ഥാനത്തുള്ള സോംദേവ് കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.