Categories

പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ഉ­ച്ച­വി­രു­ന്ന് ബി ജെ പി നേ­താ­ക്കള്‍ ബ­ഹി­ഷ്­ക്ക­രി­ച്ചു

ന്യൂ­ദല്‍ഹി: ബി ജെ പി­യു­ടെ സ­മു­ന്ന­ത നേ­താവാ­യ ഗു­ജ­റാ­ത്ത് ആ­ഭ്യ­ന്ത­ര­മ­ന്ത്രി­ അ­മിത് ഷാ സി ബി ഐ­ക്ക മു­ന്നില്‍ ഹാ­ജ­രാ­വാന്‍ ആ­വ­ശ്യ­പ്പെ­ട്ട ന­ട­പ­ടി­യില്‍ പ്ര­തി­ഷേ­ധി­ച്ച് ബ ജെ പി നേ­താ­ക്കള്‍ പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ഉ­ച്ച­വി­രു­ന്ന് ബ­ഹി­ഷ്­ക­രി­ച്ചു. ഇ­ന്ന് ഉ­ച്ച­യ്­ക്ക് നല്‍­കാ­നി­രു­ന്ന ഉ­ച്ച­വി­രു­ന്ന് റ­ദ്ദാ­ക്കി­യ­താ­യി പ്ര­ധാ­ന­മ­ന്ത്രി­യു­ടെ ഓ­ഫി­സ് അ­റി­യി­ച്ചു.

ബി ജെ പി­യു­ടെ ഉ­ന്ന­ത നേ­താ­ക്കന്‍­മാരാ­യ എല്‍ കെ അ­ദ്വാ­നി നി­തിന്‍ ഗ­ഡ്­ഗരി, സുഷ്­മ സ്വ­രാജ്, അ­രുണ്‍ ജേ­റ്റ്‌­ലി എ­ന്നി­വ­രാ­ണ് വി­രു­ന്ന് ബ­ഹി­ഷ്­ക്ക­രി­ച്ചത്. പ്ര­ധാ­ന­ന്ത്രി­യു­ടെ വി­രു­ന്ന് സ്വീ­ക­രി­ക്കാ­നു­ള്ള അ­ന്ത­രീ­ക്ഷ­മ­ല്ലെ­ന്ന് സു­ഷ്­മ­സ്വ­രാ­ജ് വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പ­റഞ്ഞു.

2005ല്‍ സൊ­ഹ­രാ­ബു­ദ്ദി­നെ വ്യാ­ജ ഏ­റ്റു­മു­ട്ട­ലില്‍ കൊ­ല­പ്പെ­ടുത്തി­യ കേ­സ്സില്‍ സി ബി ഐ­ക്ക് മു­മ്പാ­കെ ഹാ­ജ­രാ­വ­ാ­നാ­ണ് ആ­വ­ശ്യ­പ്പെ­ട്ടി­രു­ന്ന­ത്.
മോ­ഡി സര്‍­ക്കാ­രി­നെ ക­രി­വാ­രി­ത്തേ­ക്കാ­നാ­ണ് സര്‍­ക്കാര്‍ സി ബി ഐ­യെ ഉ­പ­യോ­ഗി­ക്കു­ന്ന­തെ­ന്നും അ­രുണ്‍ ജേ­റ്റ്്‌­ലി പ­റഞ്ഞു. ഭ­ര­ണക­ക്ഷി­യു­ടെ ച­ട്ടു­ക­മാ­യി മാ­റു­ക­യാ­ണ് സി ബി ഐ എ­ന്ന്ും അ­ദ്ദേ­ഹം കു­റ്റ­പ്പെ­ടുത്തി.

രാ­ഷ്ട്രീ­യ­ എ­തി­രാ­ളിക­ളെ ത­കര്‍­ക്കാ­നും സ്വന്തം സര്‍­ക്കാര്‍ സി ബി ഐ­യെ ഉ­പ­യോ­ഗി­ക്കു­ന്നു­വെന്നും അ­ദ്ദേ­ഹം ആ­രോ­പിച്ചു.നേ­താ­ക്കള്‍ വി­രു­ന്നില്‍ പ­ങ്കെ­ടു­ക്കി­ല്ലെ­ന്ന് ധ­ന­കാ­ര്യ­മന്ത്രി പ്ര­ണാ­ബ് മു­ഖര്‍­ജി­യെ അ­ദ്വാ­നി ഫോ­ണില്‍ വി­ളി­ച്ച് അ­റി­യി­ച്ച­തായും സുഷ്­മ സ്വ­രാ­ജ് പ­റ­ഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.