പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നല്‍കാനിരുന്ന ഉച്ചവിരുന്ന് ബി ജെ പി നേതാക്കള്‍ ബഹിഷ്‌ക്കരിച്ചു. ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് വിരുന്നു കഴിക്കാനുള്ള അന്തരീക്ഷമല്ല നിലനില്‍ക്കുന്നതെന്ന് ബി ജെ പിയുടെ സമുന്നത നേതാവ് സുഷ്മ സ്വരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

2005ലെ സൊഹറാബുദ്ദിന്‍ വധക്കേസ്സുമായി ബന്ധപ്പെട്ട് ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാക്ക് സി ബി ഐ സമന്‍സ് അയച്ചതില്‍ പ്രതിഷേധിച്ചാണ് നേതാക്കള്‍ പ്രധാനമന്ത്രിയുടെ ഉച്ചവിരുന്ന് ബഹിഷ്‌ക്കരിച്ചത്. ഭരണകക്ഷിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് സി ബി ഐയെന്നും സുഷ്മ ആരോപിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയ പക പോക്കുകയാണെന്നും സുഷ്മസ്വരാജ് പറഞ്ഞു.

അമിത് ഷാക്കെതിരേയുള്ള സി ബി ഐ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് വിരുന്നു ബഹിഷ്‌ക്കരിച്ചതെന്നും സുഷ്മ വ്യക്തമാക്കി.