എഡിറ്റര്‍
എഡിറ്റര്‍
‘കടക്കാര്‍ പണം ആവശ്യപ്പെട്ട് വീട്ടിലേക്ക് വരുന്നു, വാടക നല്‍കാന്‍ പോലും പണമില്ല’; ദുരവസ്ഥകള്‍ തുറന്നു പറഞ്ഞും ഭര്‍ത്താവിന്റെ രക്ഷയ്ക്കായി അഭ്യര്‍ത്ഥിച്ചും അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ
എഡിറ്റര്‍
Tuesday 20th June 2017 8:11am

റിയാദ്: ദുബായിയില്‍ ജയിലിലായ അറ്റ്ലസ് രാമചന്ദ്രന്റെയും തന്റേയും ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞ് രാമചന്ദ്രന്റെ ഭാര്യ ഇന്ദിര. വാടകയടയ്ക്കാന്‍ പോലും പണമില്ലെന്നും ഏത് നിമിഷവും താനും അറസ്റ്റിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ഖലീജ് ടൈംസിനോട് ഇന്ദിര വ്യക്തമാക്കി. ലോണ്‍ എടുത്ത തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ബാങ്കുകള്‍ നിയമ നടപടി എടുത്തപ്പോഴാണ് അറ്റ്ലസ് രാമചന്ദ്രന്‍ ജയിലിലായത്.

”കഴിഞ്ഞയാഴ്ച്ച വീല്‍ചെയറിലാണ് അദ്ദേഹം ആശുപത്രിയില്‍ പോയത്. തനിക്കും ആരോഗ്യം ക്ഷയിച്ചുവരികയാണ്. ഒറ്റപ്പെടലും നിസ്സഹായതയും അതിക്രമിച്ചുകഴിഞ്ഞു” അവര്‍ പറയുന്നു. ശമ്പളം ബാക്കി ലഭിക്കാനുള്ള തൊഴിലാളികള്‍ നിസ്സഹായയായ തന്നോട് അതാവശ്യപ്പെട്ട് വീട്ടില്‍ വന്നുവെന്നും അവര്‍ കൂട്ടീച്ചേര്‍ത്തു.


Also Read: സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയാറാകണം; പുതുവൈപ്പിലെ പൊലീസ് നരനായാട്ടില്‍ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം


ജുവലറികളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങള്‍ വീട്ടി. ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നല്‍കി. എങ്കിലും വലിയ കടബാധ്യത അതേപടി നില്‍ക്കുന്നു. സ്വത്തുക്കള്‍ ബാങ്കുകളെ ഏല്‍പ്പിച്ച് അവരുടെ കണ്‍സോര്‍ഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും പാതിവഴിയിലാണ്. 19 ബാങ്കുകള്‍ ഇതിന് തയ്യാറായെങ്കിലും മൂന്നു ബാങ്കുകള്‍ നിസ്സഹരിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. ഇതിനിടയില്‍ സമാനമായ സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ മകള്‍ മഞ്ജുവും മരുമകന്‍ അരുണും കൂടി ജയിലിലായതോടെ എല്ലാം ചെയ്തുതീര്‍ക്കേണ്ട ബാധ്യത ഇന്ദിര എന്ന ഇന്ദുവിന്റെ തലയിലായി. മകന്‍ നേരത്തെതന്നെ ഈ പ്രശ്നങ്ങളാല്‍ അമേരിക്കയിലേക്ക് പോയിരുന്നു

”ഉദ്യോഗസ്ഥര്‍ വന്ന് ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ ഞാന്‍ കരുതിയത് ഉടനെ അദ്ദേഹം മടങ്ങിവരുമെന്നാണ്. എന്നാല്‍ അതുണ്ടായില്ല. ബാങ്കുകള്‍ എന്നേയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. വാടകയടയ്ക്കാന്‍ പോലും എന്റെ കയ്യില്‍ പണമില്ല. പക്ഷേ ഞാനെന്റെ ഭര്‍ത്താവിന്റെ സ്വാതന്ത്ര്യത്തിനായി പ്രയത്നിക്കുകതന്നെ ചെയ്യും” ഇന്ദിര പറഞ്ഞു.


Don’t Miss: ‘എന്റെ സാറേ അതൊരു ഒന്നൊന്നര വരവായിരുന്നു…’; അലിയ ഭട്ടിനേയും സോനം കപൂറിനേയും ജാക്വലിനേയും ഒറ്റയടിക്ക് പിന്നിലാക്കി കിംഗ് ഖാന്റെ രാജകുമാരി സുഹാന


22 ബാങ്കുകള്‍ ചേര്‍ന്നാണ് രാമചന്ദ്രന് വായ്പ അനുവദിച്ചിരുന്നത്. അതില്‍ 19 ബാങ്കുകള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി വഴങ്ങുമെന്നാണ് ഇന്ദിര പറയുന്നത്. എന്നാല്‍ 3 ബാങ്കുകള്‍ ഒരു തരത്തിലുളള ഒത്തുതീര്‍പ്പിനും വഴങ്ങുന്നില്ല. അതിനാല്‍ ആരെങ്കിലും കാര്യമായി സഹായിക്കാനെത്തിയാല്‍ രാമചന്ദ്രന്‍ പുറത്തിറങ്ങുകതന്നെ ചെയ്യുമെന്ന പ്രതീക്ഷയാണ് അറ്റ്ലസ് രാമചന്ദ്രന്റെ ഭാര്യയ്ക്കുള്ളത്.

Advertisement