എഡിറ്റര്‍
എഡിറ്റര്‍
അറ്റ്‌ലസ്-കൈരളി പുരസ്‌കാരം ധന്യാ ഭാസ്‌കരിന്
എഡിറ്റര്‍
Sunday 8th April 2012 7:35pm

കോഴിക്കോട്: അറ്റ്‌ലസ്-കൈരളി നടത്തിയ സാഹിത്യ മത്സരത്തില്‍ ബാലസാഹിത്യ വിഭാഗത്തിലെ രണ്ടാം സമ്മാനം തലശ്ശേരി സ്വദേശിയും യുവ എഴുത്തുകാരിയും ഡൂള്‍ ന്യൂസ് കോളമിസ്റ്റുമായ ധന്യാ ഭാസ്‌കരിന് ലഭിച്ചു.

യൂറീക്കാ ബാലമാസികയില്‍ പ്രസി്ദ്ധീകരിച്ച ‘കുട്ടിശങ്കരന്‍’ എന്ന ബാല സാഹിത്യ നോവലിനാണ് അവാര്‍ഡ്. 15,000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം. ധന്യാ ഭാസ്‌കറിന്റെ ‘ദ ഡിക്ടറ്റീവ് കസിന്‍സ്’ എന്നൊരു ബാലസാഹിത്യ നോവല്‍ ഇപ്പോള്‍ ഡൂള്‍ ന്യൂസ് ഇംഗ്ലിഷ് എഡിഷനില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. ചെന്നൈ ടി സി എസില്‍ ട്രെയിനറാണ് ധന്യ.

Advertisement