തിരുവനന്തപുരം: അറ്റ്‌ലസ് ഫിലിം ക്രിറ്റിക്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച ചിത്രമായി ഗദ്ദാമ തിരഞ്ഞെടുക്കപ്പെട്ടു.

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റിലെ അഭിനയത്തിന് മമ്മൂട്ടിയെ മികച്ച നടനായും ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധവനെ മികച്ച നടിയായും തിരഞ്ഞെടുത്തു.

കമലാണ് മികച്ച സംവിധായകന്‍ (ഗദ്ദാമ). മികച്ച തിരക്കഥ, രഞ്ജിത് (പ്രാഞ്ചിയേട്ടന്‍), മികച്ച ഗാനരചയിതാവ് കൈതപ്രം (നീലാംബരി, ഹോളിഡേയ്‌സ്), മികച്ച സംഗീതസംവിധാനയകന്‍ എം ജയചന്ദ്രന്‍ (കരയിലേക്ക് ഒരുകടല്‍ ദൂരം).