എഡിറ്റര്‍
എഡിറ്റര്‍
ഗുരുവായൂരപ്പന്‍ കോളജില്‍ ഗുണ്ടാപ്പടയൊന്നുമില്ല, ക്യാമ്പസിലെ ചെറിയൊരു പ്രശ്‌നം വലുതാക്കി: അതുല്‍ ശ്രീവയ്‌ക്കെതിരായ പൊലീസ് വാദങ്ങള്‍ തള്ളി പ്രിന്‍സിപ്പല്‍
എഡിറ്റര്‍
Thursday 27th July 2017 10:56am

കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളജില്‍ ഗുണ്ടാപ്പട വിലസുന്നു എന്ന തരത്തിലുള്ള പൊലീസിന്റെ ആരോപണങ്ങള്‍ തള്ളി കോളജ് പ്രിന്‍സിപ്പല്‍ ടി. രാമചന്ദ്രന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ക്യാമ്പസുകളില്‍ പൊതുവായി കണ്ടുവരുന്ന ചെറിയ പ്രശ്‌നങ്ങള്‍ക്കപ്പുറമുള്ളതൊന്നും ഗുരുവായൂരപ്പന്‍ കോളജിലില്ലെന്നും അദ്ദേഹം പറഞ്ഞു.

അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ മൂന്നുവര്‍ഷമായി സ്വീകരിച്ച നടപടികള്‍ ഫലംകാണുന്നതിനിടെ ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നത് ഖേദകരമാണ്. 2014ല്‍ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍ മുഴുവന്‍പേരെയും പുറത്താക്കിയിരുന്നു. കടുത്ത ഭീഷണി മറികടന്നായിരുന്നു അന്ന് മാനേജ്‌മെന്റ് പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ നടന്ന സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മാനേജര്‍ മായ ഗോവിന്ദ്, മുന്‍ പ്രിന്‍സിപ്പലും ബോര്‍ഡ് അംഗവുമായ ഡോ. പി.സി രതി തമ്പാട്ടി തുടങ്ങിവരും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.


Must Read: “ഞാന്‍ കാശുണ്ടാക്കിയത് പണിയെടുത്ത്, കറവക്കാരന്റെ മകനായ കോടിയെരിക്ക് ഈ സമ്പത്ത് എവിടുന്നുണ്ടായി”; കോടിയെരിയെ അധിഷേപിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍


അതുല്‍ ശ്രീവയ്‌ക്കെതിരായ ആരോപണം ഗുഢാലോചനയാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം ബന്ധുക്കളും നാട്ടുകാരും രംഗത്തുവന്നിരുന്നു. കോളജിലുണ്ടായ ചെറിയ തര്‍ക്കത്തിന്റെ മറവില്‍ പൊലീസ് കഥകള്‍ മെനഞ്ഞ് അതുലിന്റെ കലാജീവിതം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

Advertisement