എഡിറ്റര്‍
എഡിറ്റര്‍
സഹപാഠിയെ ആക്രമിച്ചു പണം തട്ടാന്‍ ശ്രമം: എം.80 മൂസ ഫെയിം അതുല്‍ ശ്രീവ അറസ്റ്റില്‍
എഡിറ്റര്‍
Sunday 23rd July 2017 2:12pm

കോഴിക്കോട്: സഹപാഠിയെ ആക്രമിച്ച കേസില്‍ സീരിയല്‍ താരം അതുല്‍ ശ്രീവ അറസ്റ്റില്‍. കോഴിക്കോട് കസബ പൊലീസാണ് അതുലിനെ അറസ്റ്റു ചെയ്തത്.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പരാതിയിന്മേലാണ് നടപടി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുരുക്ഷേത്രാ എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുല്‍ ശ്രീവയെന്നാണ് പൊലീസ് പറയുന്നത്.

ഇവര്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും പണം നല്‍കാന്‍ വിസമ്മതിക്കുന്നവരെ മര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ കോളജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെടുകയും നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.


Must Read: യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പണംതട്ടാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍


കഴിഞ്ഞമാസം മറ്റൊരു വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസിലും അതുല്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഗുരുവായൂരപ്പന്‍ കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അതുല്‍ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് .

എം.80 മൂസ എന്ന സീരിയലിലൂടെയാണ് അതുല്‍ ശ്രദ്ധ നേടിയത്. സീരിയലില്‍ കേന്ദ്ര കഥാപാത്രമായ മൂസയുടെ മകന്‍ റിസ്വാനായാണ് അതുല്‍ വേഷമിട്ടത്.

Advertisement