Categories

സൂ­പ്പര്‍­ക­പ്പ് കി­രീ­ടം അ­ത്‌­ലറ്റികോ മാ­ഡ്രി­ഡിന്

മൊണാകോ: എ­തി­രില്ലാ­ത്ത രണ്ടു­ഗോ­ളു­കള്‍­ക്ക് ഇന്റര്‍­മി­ലാ­നെ ത­കര്‍­ത്ത് അ­ത്‌­ല­റ്റി­ക്കോ മാ­ഡ്രി­ഡ് യു­വേ­ഫാ സൂ­പ്പര്‍ക­പ്പ് കി­രീ­ടം സ്വ­ന്ത­മാക്കി. ജോ­സ് റെ­യ്‌­സും സെര്‍ജിയോ അ­ഗ്യൂ­റോ­യു­മാ­ണ് അ­ത്‌­ല­റ്റി­ക്കി­നാ­യി വിജ­യ­ഗോള്‍ നേ­ടി­യ­ത്.

ര­ണ്ടാം പ­കു­തി­യി­ലാ­യി­രു­ന്നു അ­ത്‌­ല­റ്റിക്കോ ആദ്യ­ഗോള്‍ നേ­ടി­യത്. ജോ­സ് റെ­യ്‌­സി­ന്റെ ഷോ­ട്ട് ഗോള്‍­കീ­പ്പ­ര്‍ ജൂലിയോ സീ­സേ­റിനെ ക­ബ­ളി­പ്പി­ച്ച് വ­ല­യില്‍­ക­യ­റി. സ­മ­നി­ല­ക്കാ­യു­ള്ള ഇന്റ­റി­ന്റെ നീ­ക്കങ്ങ­ളെ നി­ഷ്­പ്ര­ഭ­മാ­ക്കി സെര്‍­ജി അ­ഗ്യൂറോ ര­ണ്ടാം­ഗോളും നേടി. മുന്‍­കോ­ച്ച് മൗ­റീ­ന്യോ­യില്‍ നിന്നും സ്ഥാ­ന­മേ­റ്റെ­ടു­ത്ത റ­ഫേല്‍ ബെ­നി­റ്റ്‌­സി­ന് തോല്‍­വി ക­യ്‌­പ്പേ­റു­ന്ന­തായി. ക­ളി­യു­ടെ അ­വസാ­ന മി­നു­റ്റില്‍ ഇന്റ­റി­നു ല­ഭി­ച്ച പെ­നല്‍­റ്റി ഗോ­ളാ­ക്കാന്‍ അര്‍­ജന്റീ­ന­യു­ടെ സ്‌­ട്രൈ­ക്കര്‍ മി­ലീ­റ്റോ­യ്­ക്ക് സാ­ധി­ച്ചില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.