എഡിറ്റര്‍
എഡിറ്റര്‍
ദേശീയ അത്‌ലറ്റിക് മീറ്റ്: പി.യു.ചിത്രയ്ക്ക് നാലാം സ്വര്‍ണം
എഡിറ്റര്‍
Saturday 2nd February 2013 9:35am

ഇറ്റാവ: ദേശീയ സ്‌കൂള്‍ കായികമേളയില്‍ നാലാം സ്വര്‍ണവുമായി പി.യു. ചിത്ര കേരളത്തിന്റെ അഭിമാനതാരമാകുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രിയിലാണ് സ്വര്‍ണം നേടിയത്.

Ads By Google

ഇതോടെ കേരളത്തിന്റെ സ്വര്‍ണവേട്ട 27 ആയി. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍, 5000 മീറ്റര്‍, 3000 മീറ്റര്‍ വിഭാഗങ്ങളില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു.

3000 മീറ്ററില്‍ സ്വര്‍ണം നേടിക്കൊണ്ടായിരുന്നു ദേശീയ അത്‌ലറ്റിക് മീറ്റില്‍   പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ പി.യു.ചിത്ര കുതിപ്പ് തുടങ്ങിയത്. പിന്നീട് 5000 മീറ്ററില്‍ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ചിത്ര 15 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് തകര്‍ത്തത്.

1500 മീറ്ററിലായിരുന്നു ചിത്രയുടെ മൂന്നാം സ്വര്‍ണം. ദേശീയ റെക്കോര്‍ഡോടെയായിരുന്നു ഈ നേട്ടവും.

Advertisement