കണ്ണൂര്‍: അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രകൃത്യാ ഉണ്ടായതാണെന്ന് പരിസ്ഥിതിവാദികള്‍ ധരിക്കരുതെന്ന് വൈദ്യുതവകുപ്പ് മന്ത്രി എം.എം. മണി. കെ.എസ്.ഇ.ബിയുടെ വിവിധ പദ്ധതികളിലൂടെയാണ് വെള്ളച്ചാട്ടം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടക്കാന്‍ പോകുന്ന കാര്യമല്ല. എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കുക എന്നത് പ്രായോഗികമായി നടപ്പില്ല. ഓരോ ദിവസവും പുതിയ വീടുകള്‍ വരുന്ന കേരളത്തില്‍ എങ്ങനെയാണ് എല്ലായിടത്തും വൈദ്യുതിയുണ്ടെന്ന് പ്രഖ്യാപിക്കാനാവുക. പിന്നെ പ്രഖ്യാപനം നടത്താമെന്ന് മാത്രം.- എം.എം മണി പറഞ്ഞു.


Also Read: മലപ്പുറത്ത് വിഗ്രഹം തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയത് വന്‍കലാപത്തിനുള്ള ആഹ്വാനം; സംഘപരിവാറിന്റെ പാഴായിപ്പോയ നീക്കങ്ങള്‍ ഇങ്ങനെ


സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്താനിരിക്കെയാണ് വൈദ്യുതമന്ത്രിയുടെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്. ഈ മാസം 30-ന് കോഴിക്കോട്ട് വെച്ചാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുക.

എല്ലാ വീടുകളിലും വൈദ്യുതിയെത്തിയെന്ന് ഒരു മാസമെങ്കിലും പറയാന്‍ കഴിഞ്ഞാല്‍ മതിയായിരുന്നുവെന്നും മണി പറഞ്ഞു. കണ്ണൂര്‍ ജില്ലയെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയായി പ്രഖ്യാപിക്കാനായി എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.


Don’t Miss: ‘ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല, അറബികളുടേത്’; അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം ശിരോവസ്ത്രം തടയുന്നുവെന്ന് കെ.പി ശശികല


അതിരപ്പള്ളി വെള്ളച്ചാട്ടം പ്രകൃത്യാലുണ്ടായതാണെന്നു പരിസ്ഥിതിവാദികള്‍ ധരിക്കരുത്. കെഎസ്ഇബിയുടെ വിവിധ പദ്ധതികള്‍ വഴിയുണ്ടായതാണത്. വസ്തുത അറിയാതെയാണ് ഇവരുടെയെല്ലാം വിമര്‍ശനം. പദ്ധതിയെക്കുറിച്ചു പറയുമ്പോഴേ പ്രശ്‌നമാണ്. എല്‍ഡിഎഫിന് അകത്തുംപുറത്തും പ്രശ്‌നം. അതിരപ്പള്ളി പദ്ധതിയെക്കുറിച്ചു കേരളത്തില്‍ ചര്‍ച്ച നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്താരംഭിച്ച കായംകുളം താപവൈദ്യുത നിലയം ഒരു യൂണിറ്റ് വൈദ്യുതി പോലും ലഭിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍. ആരംഭിക്കുമ്പോള്‍ ലാഭകരമായിരുന്നെങ്കിലും ഇപ്പോള്‍ സംസ്ഥാനത്തിനു പ്രയോജനപ്പെടാത്ത അവസ്ഥയാണ്. ആരംഭിക്കുന്ന സമയത്ത് ഒരുകിലോ നാഫ്തയ്ക്ക് 4,000 രൂപയാണു വിലയെങ്കില്‍ ഇപ്പോള്‍ 60,000 രൂപയാണെന്നും മന്ത്രി പറഞ്ഞു.