ന്യൂദല്‍ഹി: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തിപരമായതോ ഏകപക്ഷീയമായതോ ആയ തീരുമാനം ഉണ്ടാകില്ലെന്ന്് കേന്ദ്രവനം- പരിസ്ഥിതി മന്ത്രി ജയറാം രമേശ് പറഞ്ഞു. ഈ വിഷത്തില്‍ മാധവ് ഗാഢ്ക്കില്‍ സമിതിയാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ജയറാം രമേശ് വ്യക്തമാക്കി. കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കണ്ടല്‍പാര്‍ക്കിന്റെ പ്രവര്‍ത്തനം നഗ്നമായ നിയമലംഘനമാണെന്നും രമേശ് പറഞ്ഞു.

ജയറാം രമേശുമായി മന്ത്രി ബാലന്‍ നടത്തിയ ചര്‍ച്ച അരമണിക്കൂര്‍ നീണ്ടുനിന്നു. പൂയംകുട്ടി പദ്ധതിയെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി. ആതിരപ്പിള്ളി-പൂയംകുട്ടി പദ്ധതിയുടെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച മാധവ് ഗാഢ്ക്കില്‍ സമിതിയുടെ അന്തിമനിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ തുടര്‍നടപടിയുണ്ടാവു എന്നും ജയറാം രമേശ് വ്യക്തമാക്കിയിട്ടുണ്ട്.