Categories

ആതിരപ്പിള്ളി പദ്ധതി നടപ്പാക്കരുതെന്ന് നിര്‍ദ്ദേശം

athirappalliന്യൂദല്‍ഹി: ഏറെ വിവാദം സൃഷ്ടിച്ച ആതിരപ്പിള്ളിപദ്ധതി നടപ്പാക്കരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്ധസമിതി നിര്‍ദ്ദേശിച്ചു. മാധവ് ഗാഡ്ഗില്‍ സമിതിയാണ് പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയത്.

അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണ് ആതിരപ്പളിളി പ്രദേശമെന്ന് സമിതി വിലയിരുത്തി. പെരിയാര്‍, മൂന്നാര്‍, നെല്ലിയാമ്പതി തുടങ്ങിയ 18ഓളം പ്രദേശങ്ങളും അതീവപ്രാധാന്യമുള്ളവയാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പശ്ചിമഘട്ടമേഖലയില്‍ ജനിതകവിളകളും കീടിനാശിനികളും പൂര്‍ണ്ണമായും നിരോധിക്കണമെന്നും ഈ മേഖലകളില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്നും ശുപാര്‍ശയുണ്ട്. റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് കൈമാറും.

തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാന്‍ റിപ്പോര്‍ട്ട് പരിസ്ഥിതിമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരിസ്ഥിതി വിദഗ്ധരുമായും രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തിയശേഷമായിരിക്കും റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.