ന്യൂദല്‍ഹി: അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് കാണിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ജയറാം രമേശ് പ്രധാനമന്ത്രിക്ക് കത്തയച്ചു. പദ്ധതി പരിസ്ഥിതിക്ക് അപകടകരമാണെന്നും പദ്ധതിക്ക് പകരമായി അധികവൈദ്യുതിയും സാമ്പത്തീക സഹായവും സംസ്ഥാനത്തിന് നല്‍കാമെന്നും ജയറാം രമേശ് കത്തില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞദിവസം ജയറാം രമേശ് തന്റെ കേരള സന്ദര്‍ശന വേളയില്‍ അതിരപ്പിള്ളി പദ്ധതി നടക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.