ന്യൂദല്‍ഹി: അതിരപ്പള്ളി വൈദ്യുതി പദ്ധതിയുടെ അനുമതി റദ്ദാക്കാതിരിക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് കെ എസ് ഇ ബി വിശദീകരണം നല്‍കി. പദ്ധതിക്ക് പ്രാദേശികമായി എതിര്‍പ്പില്ലെന്നും ബാഹ്യ ഇടപെടലാണ് എതിര്‍പ്പിന് കാരണമെന്നും വിശദീകരണത്തില്‍ പറയുന്നു.

ശാസ്ത്രീയ പഠനത്തിനും സാങ്കേതിക പഠനത്തിനും ശേഷമാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. നേരത്തെ മൂന്ന് തവണ കേന്ദ്രം പദ്ധതിക്ക് അനുമതി നല്‍കിയതാണ്. 28 ഹെക്ടര്‍ വനപ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പകരമായി മറ്റ് സ്ഥലത്ത് വനവത്കരണത്തിന് നടപടി തുടങ്ങിയിട്ടുണ്ട്. പദ്ധതി പ്രദേശത്ത് പുനരധിവാസത്തിനും നടപടിയെടുത്തിട്ടുണ്ട്. കേന്ദ്ര തീരുമാനം പുനപരിശോധിച്ച് പദ്ധതിക്ക് അുമതി നല്‍കണമെന്നും മറുപടിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Subscribe Us: