എഡിറ്റര്‍
എഡിറ്റര്‍
യഞ്ജവേദി വര്‍ഗീയവാദികള്‍ക്ക് സമര്‍പ്പിച്ചതാര്..?
എഡിറ്റര്‍
Saturday 10th November 2012 11:56am

സമൂഹത്തിന്റെ ചലനങ്ങളുടെ നേര്‍ക്കാഴ്ചയാണ് പോസ്‌റ്റേര്‍സ്. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഞങ്ങളുടെയോ വായനക്കാരുടെയോ ആശയങ്ങളുമായി പൊരുത്തപ്പെടാത്തതായിരിക്കാം. പക്ഷെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ട യാഥാര്‍ഥ്യങ്ങള്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇവിടെ അത് പ്രസിദ്ധീകരിക്കുന്നത്

പോസ്‌റ്റേഴ്‌സ്


കണ്ണൂരില്‍ ഏതാനും ദിവസങ്ങളായി നടന്ന അതിരുദ്ര മഹായജ്ഞം സംഘപരിവാര്‍ സംഘടനകള്‍ മതഭ്രാന്ത് വളര്‍ത്താനുള്ള വേദിയാക്കി മാറ്റുന്നുവെന്നരോപിച്ച് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വര്‍ഗീയത വളര്‍ത്താനുള്ള തന്ത്രമാണ് യഞ്ജമെന്നാണ് സി.പി.ഐ.എം നിലപാട്.

കോടികള്‍ ചെലവിട്ട് നാടിന്റെയും എല്ലാവിധ ജനങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടി എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട യജ്ഞവേദിയില്‍ ശശികലയെയും കുമ്മനം രാജശേഖരനെയും പോലുള്ളവരെ കൊണ്ടുവന്ന് പരമത വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്നത് എന്തിനാണെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

Advertisement