Categories

ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവിക്കുവേണ്ടി കോഴ: മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: സംസ്ഥാനത്ത് ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ കോഴ വാങ്ങിയ മൂന്നു ഐ.ടി.ഡി.സി ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഐ.ടി.ഡി.സി അസിസ്റ്റന്റ് ഡയറക്ടര്‍ വേല്‍മുരുകന്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ.എസ് രാധാകൃഷ്ണന്‍ ശിപായി സാബു എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് 4.5 ലക്ഷം രൂപയും കണ്ടെടുത്തു. കോഴ നല്‍കിയ മലബാറിലെ എട്ട് പ്രമുഖ ഹോട്ടല്‍ ഉടമകളേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇതില്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ഹോട്ടലുകളും ഉള്‍പ്പെടുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.