Categories

ജാര്‍ഖണ്ഡില്‍ ഗ്രാമങ്ങളിലേക്കുള്ള സൗജന്യവൈദ്യുതി വിതരണം നിര്‍ത്തി

റാഞ്ചി: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങള്‍ക്ക് നല്‍കിവന്നിരുന്ന സൗജന്യവൈദ്യുതി വിതരണം നിര്‍ത്തി. കഴിഞ്ഞവര്‍ഷം ബി.ജെ.പി സര്‍ക്കാര്‍ ആഘോഷമായി തുടങ്ങിയ വാജ്‌പേയിയുടെ പേരിലുള്ള ‘അടല്‍ ഗ്രാമീണ്‍ ഇലക്ട്രിഫിക്കേഷന്‍ സ്‌കീം’ ആണ് ഒരു മുന്നറിയിപ്പുമില്ലാതെ നിലച്ചിരിക്കുന്നത്.

ബി.പി.എല്‍ പട്ടികയിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമായി സൗജന്യ വൈദ്യുതയെത്തിക്കുക എന്നതായിരുന്നു പദ്ധതികൊണ്ട് ലക്ഷ്യമിട്ടത്. ജെ.എം.എം-ബി.ജെ.പി മന്ത്രിസഭയിലെ ധനകാര്യമന്ത്രി രഘുബര്‍ ദാസിന്റെ തലയിലുദിച്ച ആശയമായിരുന്നു ഇത്. തുടര്‍ന്ന് കൂട്ടുകക്ഷി മന്ത്രിസഭ തകരുകയും അര്‍ജുന്‍ മുണ്ടെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തുകയുമായിരുന്നു.

എന്നാല്‍ പദ്ധതി വീണ്ടും നടപ്പാക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടായില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.