എഡിറ്റര്‍
എഡിറ്റര്‍
സമൂഹവിവാഹത്തിന് മുമ്പ് കന്യകാത്വ പരിശോധന
എഡിറ്റര്‍
Sunday 9th June 2013 12:50am

mass-wedding

ബേട്ടൂല്‍: സമൂഹവിവാഹത്തിന് മുമ്പ് പെണ്‍കുട്ടികള്‍ക്ക് കന്യകാത്വ പരിശോധന. മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന മുഖ്യമന്ത്രി കന്യാദാന്‍ യോജന എന്ന പരിപാടിയിലാണ് പെണ്‍കുട്ടികള്‍ക്ക് നിര്‍ബന്ധിത കന്യകാത്വ പരിശോധന ഏര്‍പ്പെടുത്തിയിരിക്കുന്നത്.

350 സ്ത്രീകളെയാണ് കന്യകാത്വ-ഗര്‍ഭ പരിശോധനയ്ക്ക് വിധേയരാക്കിയത്. സംഭവം വിവാദമായതോടെ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

Ads By Google

സര്‍ക്കാര്‍ തന്നെയാണ് പെണ്‍കുട്ടികളെ നിര്‍ബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കിയത്. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മാപ്പ് പറയണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് അജയ് സിങ് ആവശ്യപ്പെട്ടു.

പരിശോധനയെ തുടര്‍ന്ന് കന്യകകളല്ലെന്ന് തെളിഞ്ഞ എട്ട് സ്ത്രീകളെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല.

ഭൂരിഭാഗം പേരും ആദിവാസികളായ പ്രദേശത്തെ സ്ത്രീകളെ അപമാനിക്കാന്‍ വേണ്ടിയാണ് കന്യകാത്വ പരിശോധനയും ഗര്‍ഭ പരിശോധനയും നടത്തുന്നതെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.

മധ്യപ്രദേശില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മുഖ്യമന്ത്രി കന്യാദാന്‍ യോജന നടന്നുവരുന്നുണ്ട്.

Advertisement